2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

സല്സ്വാഭാവം :


ഓരോ വെക്തിയെയും ഉന്നതിയിലേക്ക് ഉയര്‍ത്തുന്നതും, മറ്റുള്ളവര്‍ അവരെ സ്നേഹിക്കുന്നതും, അവരെ പരിഗണിക്കുന്നതും, സമൂഹത്തില്‍ സ്ഥാനം നേടികൊടുക്കുന്നതും ദൈവത്തിന്റെ അടുക്കല്‍ പ്രിയപെട്ടവനാകുന്നത് അവരവരുടെ സ്വഭാവ ഗുണങ്ങള്‍ കൊണ്ടാകുന്നു.

ഒരാള്‍ നല്ല സ്വഭാവത്തിന് ഉടമയാകുന്നത് അയാളില്‍ അവസരത്തിനു ഒത്തുള്ള സ്വഭാവഗുണങ്ങള്‍ ഉണ്ടാകുംബോഴാകുന്നു.

 ഒരു കാര്യത്തിലും ഇടപെടാതെ അവനവന്റെ കാര്യം മാത്രം നോക്കിനടക്കുന്ന ഒരുവനെ ആരും സല്‍സ്വഭാവി എന്ന് പറയാന്‍ തരമില്ല, കാരണം അയാള്‍ ഒരു അന്തര്‍ മുഖനാകുന്നു. .

എല്ലാകാര്യങ്ങളിലും ഇടപെടുകയും അവിടെഎല്ലാം അമിതമായി കലഹിക്കുകയും ഓവര്‍ സ്മാര്‍ട്ട്‌ കാണിക്കുകയും ചെയ്യുന്നവരെയും ബുദ്ധിയുളളളവരാരും സല്‍സ്വഭാവി എന്ന് പറയില്ല.

അവനവന്റെയും, കുടുംബത്തിന്റെയും അയലവാസികളുടെയും, സ്നേഹിതരുടെയും, നാട്ടിന്റെയും,, മതത്തിന്റെയും, പള്ളിയുടെയും , പള്ളികൂടത്തിന്റെയും, തുടങ്ങി എല്ലാകാര്യങ്ങളിലും അയാള്‍ക്ക് വല്ലതും ചെയ്യണോ പറയണോ എന്നുണ്ടെങ്കില്‍ മാത്രം അയാളുടെ കഴിവിലും പരിതിയിലും പെട്ടിടത്തോളം ഇടപെടുകയും പറയുകയും ചെയ്യുന്ന വെക്തികളായിരിക്കും സല്സ്വഭാവികള്‍

പ്രവാചകന്‍ മുഹമദ് നബി സ സല്സ്വഭാവത്ത്തിന്റെ പൂര്തീകരണമാകുന്നു.  അവിടന്ന് വൃത്തിയോടെ, ശുദ്ധിയോടെ സൂക്ഷ്മതയോടെ ജീവിച്ചു. കുടുംബത്തില്‍ നീതിപാലിച്ചു മാന്യമായി കുടുംബത്തിലും സമൂഹത്തിലും പെരുമാറി. സ്നേഹത്തോടെ പെരുമാറുകയും കാരുണ്യത്തോടെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു.  അക്രമികളോട് കഠിനമായി നിലകൊണ്ടു അവരെ ശക്തിയുപയോഗിച്ച് പരാജയപ്പെടുത്തി.  നാട്ടില അരജകത്വോം ഉണ്ടായപ്പോള്‍ നീതിനടപ്പാകി ഇസ്ലാമിന് കീഴില്‍ കൊണ്ടുവന്നു. 

ധാരാളം മനുഷ്യരെ നമുക്ക് കാണാം സാമ്പത്തികമായും , സാംസ്കാരികമായും, വെക്തിപരമായും, മതപരമായും ഗാര്‍ഹികമായും, രാഷ്ട്രീയവും, രാഷ്ട്രന്തരീയവുമായ കാര്യങ്ങളില്‍ എല്ലാം നീതി പുലര്‍ത്തി ജീവിക്കുന്ന ശുദ്ധ മനുഷ്യര്‍ ഇവരാകുന്നു സല്‍സ്വഭാവികള്‍.

നല്ല സ്വഭാവം ഉള്‍കൊള്ളുന്ന ഒരു സമൂഹമാകുന്നു നമുക്ക് അന്നും ഇന്നും ആവശ്യം അങ്ങനെയുള്ള ഒരു വിഭാഗത്തെ വാര്‍ത്തെടുക്കുന്ന ഒരു ഭാരിച്ച ഉത്തരവാതിത്വ്മാകുന്നു  നമുടെ ഈ കാലത്ത് ഇന്ന് നമുക്ക്  വേണ്ടത

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

നമുക്ക് പുരോഗതിവേണം പക്ഷെ അത് അതോഗതിയിലെക്കകരുത്


കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ രാജ്യത്തിന്റെ തൊഴില്‍ സാധ്യതകളും വളര്‍ച്ചയും അവരുടെ പിക്കറ്റിങ്ങും സമരവും കൊണ്ട് തടഞ്ഞു.  ലെക്ഷ്യം പാര്‍ട്ടി വളര്‍ത്തല്‍ തന്നെ

ഇന്ന് അതിന്റെ മറ്റൊരു വഴിയാണോ ജമാഅത്തെ ഇസ്ലാമിയും, സോളിടാരിറ്റിയും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പുരോഗതിയെ തടഞ്ഞാല്‍ ആ പോരോഗതി പിന്നീട് വരില്ല.  വിദേശ നിക്ഷേപം ഇന്ത്യക്കും കേരളത്തിനും ആവശ്യമാകുന്നു.  ഉപകാര പ്രധാമായ പ്രൊജക്റ്റ്‌കള്‍ വരേണ്ടതുണ്ട് – അത് തടയരുതെ !!!!

എന്നാല്‍ വരുന്ന പുരോഗതി മദ്യവെവസായവും കാബറെ നിര്ത്തവും കേരളത്തിലെ തരുണീമണികളെ കാഴ്ച വെക്കലുമായി അധംപതിക്കുന്നതിനെയാകുന്നു ഈ സംഘടനകള്‍ എതിര്‍ക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

നമുക്ക് പുരോഗതിവേണം പക്ഷെ അത് അതോഗതിയിലെക്കകരുത് – പത്മശ്രീ എം എ യുസുഫലിയെ പോലുള്ളവര്‍ ഇത്തരം പുരോഗതിയെ അനുകൂലിക്കില്ല – എവിടെയാകുന്നു തെറ്റുപറ്റിയത്‌ നമുക്കൊന്നായി പഠിക്കാം.

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

എന്ത്കൊണ്ട് അല്ലാഹുവിനെ മാത്രം വിളിച്ചു പ്രര്ത്തിക്കണം


മനുഷ്യന്‍ നാഥമുള്ള കളിമണ്ണില്‍ നിന്നും പിന്നീട് ബീജങ്ങളില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ഒരു സാമൂഹിക ജീവിയാകുന്നു , എന്നാല്‍ അള്ളാഹു നല്‍കുന്ന കഴിവുകൊണ്ട് അവന്റെ ബുദ്ധി ഉപയോഗിച്ച് അവന്റെ ഇഷ്ടത്തിനനുസരിച് ഏതൊരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും അവനു അള്ളാഹു കഴിവ് നല്‍കിയിരിക്കുന്നു,.  അവന്‍ ജനിച്ചത്‌ മുതല്‍ മരിക്കുന്നത് വരെയാകുന്നു ആകഴിവ് ഉള്ളത്. 

ജിന്നിനെ തിയ്യില്‍ നിന്നും അള്ളാഹു സൃഷ്ടിച്ചു മനുഷ്യരെ പോലെ തന്നെ സാമൂഹിക ജീവിതന്നെ യാകുന്നു ജിന്നുകളും,  മനുഷ്യരുടെ നേത്രങ്ങള്‍ കൊണ്ട് സാധാരന്നയില്‍ കാണാന്‍ കഴിയാത്തത്‌ എന്നാല്‍ മനുഷ്യരെ അവര്‍ക്ക് കാണാന്‍ കഴിയുന്ന ഒരു വിഭാഗം സൃഷ്ടികള്‍ ആകുന്നു ജിന്നുകള്‍  അള്ളാഹു അവര്‍ക്ക് നല്കിയ കഴിവ് കൊണ്ട് അവരുടെ ഇഷ്ട പ്രകാരം ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയും

മനുഷ്യരെയും ജിന്നുകളെയും അല്ലാഹുവിനു ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാകുന്നു അള്ളാഹു സൃഷ്ടിച്ചത്.

ഈ രണ്ടു വിഭാഗത്തിനും കഴിവുകളുടെ കാര്യത്തില്‍ വെത്യസങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ മനുഷ്യരില്‍ ചിലര്‍ ജിന്നുകളോട് സഹായം തേടുകയും ജിന്നുകള്‍ മനുഷ്യന്‍ അവര്‍ക്ക് വഴിപ്പെടുകയാല്‍ സഹായിക്കുകയും ചെയ്തു വരുന്നു

മനുഷ്യരില്‍ പെട്ട ചില വെക്തികള്‍ ജിന്നുകളില്‍ പെട്ട ചിലവെക്തികളോട് ശരണം തെടാര്‍ ഉണ്ടായിരുന്നു അങ്ങനെ അത് അവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ് വര്‍ധിപ്പിച്ചു (ജിന്ന് 6)
മലക്കുകള്‍ പ്രകാശത്താല്‍ സ്രിഷ്ടിക്ക്പെട്ട ഒരു വിഭാഗം സൃഷ്ടികള്‍ ആകുന്നു, അവരുടെ ഇഷ്ട്ടപ്രകാരം അല്ലാഹുവിന്റെ വേണ്ടുകയാല്‍ രൂപഭാവം മാറാന്‍ കഴിവുള്ള ഇവര്‍ക്ക് കുടുംബവും ഇന്നകള്‍ ഒന്നും ഇല്ലാത്തവരും അല്ലാഹുവിന്റെ കല്പന അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിവ്‌ നല്കപെട്ടവരും ആകുന്നു


ഈ പറയപെട്ട മൂന്നു വിഭാഗത്തിനും അള്ളാഹു നല്‍കാത്ത സ്വതന്ത്ര മായ ഒരു കഴിവും ഇല്ലതിരിക്കായാലും. അല്ലാഹുവിന്റെ കൂടെ മറ്റാരെയും വിളിച്ചു പ്രാര്ത്തിക്കരുത് എന്ന് അല്ലാഹുതന്നെ പറഞ്ഞതിനാലും മനുഷ്യന്റെ ആഗ്രഹ സഫലീകരനത്തിനോ ആവശ്യ നിര്‍വഹണത്തിനോ , സര്വസോം അര്‍പ്പിച്ചു കീഴ്വനങ്ങുന്നതിനോ, മറ്റെന്തെങ്കിലും പ്രയാസത്ത്തിലെ നിന്ന് രേക്ഷനെടുന്നതിനോ  ഇവരെ ഒന്നും അവരുടെ കഴിവുകൊണ്ട് അല്ലാഹുവിനെ കൂടാതെ സഹായിക്കും എന്നാ വിശോസത്തില്‍ വിളിച്ചു പ്രര്ത്തിക്കുന്നതും , സഹായം തേടുന്നതും തെറ്റാകുന്നു എന്നും അത് അല്ലാഹുവിനെ അല്ലാതെ അവന്റെ സൃഷ്ടികളോട് സഹായം തേടുക എന്ന ഗന്നത്ത്തില്‍ പെടും എന്നും ഞാന്‍ മനസ്സിലാകുന്നു

ജീവിച്ചിരിക്കുന്ന മനുഷ്യര്‍ തമ്മില്‍ ഉള്ള സഹായ സഹകരണങ്ങളും, സുലൈമാന്‍ നെബിക്ക് അള്ളാഹു ജിന്നിനെയും മറ്റു ജീവികളെയും കേഴ് പെടുത്തി കൊടുത്തതിനാല്‍ അവയും അല്ലാത്തതിനെ യാകുന്നു അപ്പ്രകാരം കാണുന്നത്

അതുകൊണ്ട് തന്നെ മരിച്ച് പോയ അംബിയാ ഓലിയാക്കളോടും, ജിന്ന് ചേട്ടാ മുതലായവയോടും, മലക്കുകലോടും അള്ളാഹു വിന്റെ കല്പനയില്ലാതെ അവര്‍ സഹായിക്കും എന്നും വിശോസിച്ചു കൊണ്ട് അവരെ വിളിച്ചു പ്രര്ത്തിക്കളും സഹായം തേടലും അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകും.  അള്ളാഹു നല്‍കിയ കഴിവ് കൊണ്ട് അവര്‍ സഹായിക്കുന്നു എന്നാകുന്നു വിശോസിക്കുന്നത് എങ്കില്‍ ആ പ്രാര്‍ത്ഥന അല്ലാഹുവിനോട് നേരിട്ട് ചെയ്യുകയാകുന്നു നാം ചെയ്യേണ്ടത്‌.

ഏതു പോലെ എന്ന് വെച്ചാല്‍ പ്രവാചകന്റെ ഹവ്ദുല്‍ കൌസരില്‍ നിന്ന് കുടിക്കാനും പ്രവച്ചകന്ന്റെ ശഫഹത്തിനും നാം പ്രവാചകനോട് അല്ല പ്രര്ത്തിക്കുന്നത് അല്ലഹുവിനോടാകുന്നു

ആയതിനാല്‍ നാം അല്ലാഹുവിനോട് പ്രാര്‍ത്തിക്കുകയും, ശരണം പ്രാപിക്കുകയും കീഴ് പ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ നടപടി ക്രമമനുസരിച്ച് ജിന്നോ മനുഷ്യനോ മലക്കോ മാധ്യമമായി നമുടെ പ്രശ്നം പരിഹരിക്ക്പെട്ടെക്കം  എല്ലാറ്റിനും കഴിവുട്ടവനും സര്വജ്ഞാനുംമല്ലോ അള്ളാഹു

2012, ജൂലൈ 24, ചൊവ്വാഴ്ച

ജനാതിപത്യത്തെ തന്നെ പലരീതിയില്‍ വ്യക്യനിക്കുന്നു


ജനാധിപത്യത്തിന്റെ നിര്‍വചനം പറഞ്ഞ ശേഷമേ അത് എത്രമാത്രം തവുഹീതുമായി എതിരാകു എന്ന് പറയാന്‍ കഴിയൂ – കാരണം പലരും ജനാതിപത്യത്തെ തന്നെ പലരീതിയില്‍ വ്യക്യനിക്കുന്നു.

ഒന്ന്: ഒരു കാര്യത്തില്‍ ഒരു നിയമ നിര്‍മാണം നടത്താന്‍ ജനപ്രതിനിതികളില്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം നടത്തുക . (ഉദാഹരണം മദ്ധ്യം അനുവതനീയമോ നിഷിതാമോ എന്ന് ഒരു രാഷ്ട്രം തീരുമാനം എടുക്കുന്നത് ആ രാഷ്ട്രത്തിലെ ജനപ്രതിനിടികളുടെ ഭൂരിപക്ഷം അനുസരിച്ചാണെങ്കില്‍ അത് ശിര്‍ക്ക്‌ ആകുന്നു ഇനി അവര്‍ തീരുമാനം എടുത്തത് മദ്ധ്യം ശരീരത്തിനു ഹാനികരമാകുന്നു അതുകൊണ്ട് അത് നിരോധിക്കുന്നു എന്ന് തീരുമാനിച്ചാലും ശെരി) കാരണം അവിടെ അല്ലാഹുവിന്റെ ഹകിമിയത്തിനെ യാകുന്നു അവര്‍ അവഗണിക്കുകയും സിര്ഷ്ടവിനുള്ള അതികാരത്ത്തില്‍ പന്കുകാരവുകയാകുന്നു അവര്‍ ചെയ്തത്

രണ്ട്: ജനപ്രതിനിധികളെയും ഭരണകര്താകളെയും തെരഞ്ഞെടുക്കുവാന്‍ ഭൂരുപക്ഷം പരിഗണിക്കുക : ഇത് ശിര്‍ക്ക്‌ ആകുകയില്ല , മാത്രവുമല്ല ഖുലഫാഉര്‍റാശിദുകള്‍ ഈ രൂപത്തില്‍ തെരെഞ്ഞെടുക്ക്പെട്ടിടുണ്ട്

മൂന്നു: ഒരു ഇസ്ലാമിക വെവസ്ഥ നിലവില്‍ ഉണ്ടാവുക എന്നിട്ട് അതിന്റെ നടത്തിപ്പിന് ഇന്ന് കാണുന്ന ജനാതിപത്യ വെവസ്ഥ വെച്ച് കൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കുക – അങ്ങനെ എങ്കില്‍ അതിന്റെ നടത്തിപ്പില്‍ ഇസ്ലാമിക ശിക്ഷണങ്ങളില്‍ നിന്നും മാറാതിരിക്കാന്‍ സൂക്ഷികേണ്ടി വരും . ഉദാ: പ്രബോധന പ്രവര്‍ത്തനത്തിന് ഇസ്ലാം ഹരമാക്കിയതും വേരുക്കുന്നതുമായ മാധ്യമങ്ങള്‍ ഉപയോഗിക്കുക.

നാല് :  ഇന്ത്യന്‍ സാഹചര്യത്തില്‍ ജനാതിപത്യം സോഷ്യലിസം, മതെതരതോം എന്നിവ അന്ഗീകരിക്കാത്ത ഒരുപര്‍തിക്കും ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു രാഷ്ട്രിയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടുകയില്ല – ഈ സാഹചര്യം ഈ പറയപ്പെട്ട എല്ലാ അനിസ്ലാമിക വെവസ്തകളെയും പേറേണ്ടി വരുന്നു എന്നത് ഒരു വലിയ പ്രശ്നമായി അവശേഷിക്കുകയും ചെയ്യുന്നു

2012, മാർച്ച് 3, ശനിയാഴ്‌ച

സ്ത്രീ കളുടെ വസ്ത്ര ധാരണ രീതി ഇസ്ലാമില്‍

സ്ത്രീ കളുടെ വസ്ത്ര ധാരണ രീതി ഇസ്ലാമില്‍
തികച്ചും അഭിപ്രായ വെത്യാസം ഉള്ളവര് ഉണ്ടാവും നമ്മള്‍ ആരെയും എതിര്‍ക്കുന്നില്ല എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞ രീതി നമ്മള്‍ തെരഞ്ഞെടുത്താല്‍ പിന്നെ അഭിപ്രായ വെത്യാസം കുറക്കാം എന്ന് ഞാന്‍ കരുതുന്നു
സ്ത്രീയുടെ അഭിമാനം തീര്ച്ചയായ്യും അവള്‍ അന്യപുരുഷന്മാര്‍ അവളാല്‍ ആശജനിപ്പിക്കാത്ത രീതിയില്‍ വസ്ത്രം ധരിക്കുക എന്നതാകുന്നു
നബിയെ നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തി ഇടാന്‍ പറയുക അവര്‍ തിരച്ചരിയ പ്പെടുവാനും അങ്ങനെ അവര്‍ ശല്ല്യംചെയ്യപെടതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത് അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 33:59
സത്യവിശ്വസിനീകളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യ അവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ബംഗിയില്‍നിന്നും പ്രത്യ്ക്ഷമയ്തോഴിച്ച് മറ്റൊന്നും വെളിപ്പയൂത്തതിരികുവനും നീ പറയുക അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ അവരുടെ ഭര്‍ത്താക്കന്മാര്‍ അവരുടെ പിതാക്കള്‍ അവരുടെ ഭര്‍ത്ത്ര്‍പിതാക്കള്‍ അവരുടെ പുത്രന്മാര്‍ അവരുടെ ഭര്‍ത്ത്ര്‍ പുത്രന്മാര്‍ അവരുടെ സഹോദരന്മാര്‍ അവരുടെ സഹോദര പുത്രന്മാര്‍ അവരുടെ സഹോദരീ പുത്രന്മാര്‍ മുസ്ലിമ്ങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ വലംകൈഉടമപെടുത്തിയവര്‍(അടിമകള്‍) ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാര്‍ ആയ പരിചാരകര്‍ സ്ത്രീകളുടെ രഹസ്യങ്ങള്‍ മന്സ്സിലാക്കിയിട്ടില്ലത്ത് കുട്ടികള്‍ എന്നിവരോഴിച്ച് മറ്റാര്ക്കുംതങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത് തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയുവാന്‍ വേണ്ടി അവര്‍ കലിട്ടടിക്കുകയും ചെയ്യരുത്‌ സത്യവിശ്വാസിനികളെ നിങ്ങള്‍ എല്ലാവരും അല്ലാഹുവിങ്കലേക്ക് ഖെതിച്ചുമാടങ്ങുക നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം 24:31
ഈ ആയത്തിന്റെ വെളിച്ചത്തില്‍ മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണം എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് ചര്‍ച്ച ചെയ്യാം. സോതന്ത്രയായ മുസ്ലിം സ്ത്രീ മുകളില്‍ കൊടുത്ത പുരുഷന്മാര്‍ അല്ലാത്തവരുടെ അടുക്കല്‍ അവളുടെ തലയും മുഖവും കഴുത്തും മാറും മറയുന്ന ശിരോവസ്ത്രം താഴോട്ട് ഇറക്കിയിട്ട്‌ ശരീരം ആസകലം മറക്കേണ്ടതാകുന്നു
സ്ത്രീകള്‍ പുരുഷന്മാരെ പോലെ തന്നെ അവരുടെ കണ്ണുകള്‍ താഴ്ത്തിയിടനം അന്യപുരുഷന്മാരെ നോക്കികൊണ്ടിരിക്കരുത് അവരുടെ വസ്ത്രത്തിലും ആഭരണങ്ങളിലും പുരുഷനെ അവളിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ ഒന്നും ഉണ്ടാവരുത് അവള്‍ ആകര്ഷിപ്പിക്കുന്ന രീതിയില്‍ നടക്കുകയും ചെയ്യരുത്‌ എന്നിത്യതി കാര്യങ്ങളുംകൂടി നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നു
പുരുഷന്മാരുടെ മുമ്പില്‍ മുഖവും മുന്‍കൈയ്യും ഒഴിച്ചു മുഴ്വന്ഭാഗവും മറക്കണം എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്, വീട്ട് ജോലി ചെയ്യുമ്പോള്‍ സ്ത്രീ കൈയ്യുടെ അറ്റം കുറച്ച് പൊക്കുകയും കാലിന്‍റെ ഭാഗം നനയാതിരിക്കാന്‍ അല്പം പൊക്കുകയും ചെയ്യവുന്നതാകുന്നു ഈ രൂപത്തില്‍ വിവാഹം ഹരമായ ബന്തുക്കളുടെ ഇടയില്‍ അവള്‍ക്കു പ്രവേഷിക്കവുന്നതാകുന്നു
ഈ വിഷയത്തില്‍ ഉള്ള ഒരു ചര്‍ച്ച യാകുന്നു ഞാന്‍ പ്രദീക്ഷിക്കുന്നത്

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

വഹയ്യ്‌, പ്രവാചകന്മാരുടെ വഹയ്യ്‌


വഹയ്യ്‌, പ്രവാചകന്മാരുടെ വഹയ്യ്‌

അള്ളാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അള്ളാഹു മലക്കുകള്‍ വഴിയോ അശരീരി വഴിയോ സൊപ്നം വഴിയോ തോന്നിക്കല്‍ വഴിയോ നല്‍കുന്ന സന്ദേശങ്ങള്‍ക്കാകുന്നു വഹയ്യ്‌ എന്ന് പറയുന്നത് (വഹയ്യ്‌ = ദിവ്യബോധനം)

പ്രവാചകന്മാര്‍ക്കും പ്രവാചകന്മാര്‍ അല്ലാത്തവര്‍ക്കും വഹയ്യ്‌ ലെബിച്ചതായി ഖുര്‍ആന്‍ പ്രതിപതിക്കുന്നു. ഫലകങ്ങളായും ദിവ്യബോധനം നല്കപ്പെട്ടിട്ടുണ്ട് ഗ്രന്ഥമാക്കാനുള്ള നിര്‍ദേശത്തോട് കൂടെയും ഗ്രന്തമാക്കെണ്ടതില്ലതെയും വഹ്യ്യ്‌ പ്രവച്ചകന്മാരര്‍ക്ക്‌ ലെബിക്കും അവയില്‍ വെളിവാക്കെണ്ടതും വെളിവാക്കെണ്ടാത്തതും ഉണ്ടാവും എല്ലാ വഹ്യ്യും ഗ്രന്ഥത്തിലേക്ക് ഉള്ളത് അല്ല എന്നാല്‍ ഗ്രന്ഥത്തില്‍ ഉള്ളത് എല്ലാം വഹ്യ്യ്‌ വഴി ലെബിച്ചതും ആകുന്നു ---തീര്ച്ചയായ്യും ഇവ വിശദീകരിക്ക പ്പെടെണ്ടതുണ്ട് ചര്‍ച്ച ചെയ്യപെടെണ്ടതും

നൈസര്ഗിക വാസനയെ അള്ളാഹു ബോധനം നല്‍കുക എന്ന് പരിചയപ്പെടുത്തുന്നു ഏതൊരു ജീവിക്കും അതിന്‍റെ പ്രകിര്തിപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഒരു വിളിയാളം അവനില്‍ തന്നെ അള്ളാഹു സമെളിപ്പിചിരിക്കുന്നു {നിന്‍റെ നാഥന്‍ തെനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു മലകളിലും മരങ്ങളിലും മനുഷ്യന്‍കേട്ടിയുയര്ത്തുന്നവയിലും നീ പര്പിടങ്ങള്‍ ഉണ്ടാക്കി കൊള്ളുക (16:68)} ഒരു പശുക്കിടാവ്‌ പ്രസവിച്ചുടനെ തള്ളപ്പശുവിന്‍റെ പാല്‍കുടിക്കുന്നത് പക്ഷികള്‍കൂടുകൂട്ടുന്നത് പിഞ്ചുകുഞ്ഞ്‌ മുതല്‍ മുതിര്‍ന്നവര്‍ വരെ തോന്നല്‍ മുഗാന്തരം മനസ്സിലാകുന്നത് എല്ലാം അല്ലഹുവില്‍നിന്നുള്ള ഉള്‍വിളിതന്നെ മൂസാനബിയുടെ മാതാവിനും അള്ളാഹു വഹ്യ്യ്‌നല്‍കി അവര്‍ പരവാച്ചകരായിരുന്നില്ല അതായത്‌ നിന്‍റെ മാതാവിന് ബോധനം നല്കപ്പെടെണ്ട കാര്യം നാം ബോധനം നല്‍കിയ സന്നര്ഭത്ത്തില്‍ 20:38, 28:7  
ഖുര്‍ആന്‍ അല്ലാത്ത വഹ്യ്യ്‌ പ്രവാചകനു ലെബിച്ചിരുന്നു എന്ന് നമുക്ക് മനസിലാക്കാം (നബിയെ) പറയുക ജിന്നുകളില്‍ നിന്നുള്ള ഒരുസംഘം ഖുര്‍ആന്‍ ശ്രദ്ധിച്കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യാബോധനം നല്‍കപ്പെട്ടിരിക്കുന്നു (72:1)  66:3  നബി അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം എന്നിട്ട് ആ ഭാര്യ അത് (മറൊരാളെ) അരീക്കുകയും നബിക്ക് അള്ളാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ .............ഈ രണ്ട് ആയത്തിലൂടെയും ഖുര്‍ആന്‍ അല്ലാത്ത വഹ്യ്യ്‌ പ്രവാചകന് കിട്ടു
പറയുന്നു. ഗ്രന്ഥത്തില്‍ പെടാത്ത വഹ്യ്യ്‌ പറയുകയും പറയാതിരിക്കുകയും ചെയ്യാം {അതിന്‍റെ ചിലഭാഗം അദ്ദേഹം ഭാര്യക്ക്‌ അറീച്ചു കൊടുക്ക്കുകയും ചിലഭാഗം വിട്ടുകളയുകയും ചെയ്തു (66:03)

 ഖുര്‍ആന്‍ പൂര്‍ണമായും വഹ്യ്യിലൂടെ പ്രവാചകനില്‍ അവതീര്ന്നമയതാകുന്നു – അപ്രകാരം നിനക്ക് നാം അറബി ഭാഷയില്‍ ഉള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു 42:07  .ഗ്രന്ഥത്തില്‍ ഉള്ളത് എല്ലാം  വഹ്യ്യ്‌ ആയികിട്ടിയതും അറബി ഭാഷയില്‍ ഉള്ളതുമായ ഈ ഗ്രന്ഥം കൊണ്ടാകുന്നു അള്ളാഹു വെല്ലുവിളിക്കുന്നത് ഇതുപോലുള്ള ഒന്ന് കൊണ്ടുവരുവാന്‍ .

റസൂല്‍ ആ വഹയ്യ്‌ പിന്തുടരണം(33:2) കിതാബ്‌ അല്ലാത്ത ഒരു ഒരു വഹ്യ്യിന്റെ സമുച്ചയം ഖുര്‍ആന്‍ പ്രതിപാതിക്കുന്നുണ്ട് അതുംകൂടി ചര്‍ച്ചചെയ്തു ഈ ലെഘു അന്യഷണം ഉപസംഹരിക്കും “അല്‍ഹിക്മത്ത്” തതോജ്ഞാനം കുറെ ആയത്തുകളില്‍ പ്രതിപാതിക്കുന്നു ഉദാ: 2:129, 2:151  കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാല്‍ മറ്റൊരു നോട്ട് ഇതിനായി ഉപയോഗിക്കാം എന്ന് കരുതുന്നു അള്ളാഹു ആകുന്നു ഏറ്റവും നന്നായി അറിയുന്നവന്‍     

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

മക്കള്ക്ക് ‌ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം


മക്കള്‍ക്ക്‌ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം

പ്രയപൂര്ത്തിയും ബുദ്ധിയും ഉള്ള മക്കളെ സംബന്തിചിടത്തോളമാകുന്നു ഉത്തരവാദിത്തം ഉണ്ടാവുക എല്ലാവരെ സംബന്തിചിടത്തോളവും ഒരേ പോലെ ബാധ്യതയാകുന്നു അവരെ ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക, സുശ്രൂഷിക്കുക അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക അവരിഷ്ടപെടുന്ന കാര്യങ്ങള്‍ മാത്രം നമ്മള്‍ പ്രവര്‍ത്തിക്കുക, പറയുക എല്ലാം അല്ലാഹുവിന്‍റെ വിധിവിലക്കുകല്‍ക്കനുസിര്തമായി മത്രം
അള്ളാഹുവേ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കുംനന്മ ചെയ്യന്നം....................(2:83) മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുക (4:36)   (6:151)  തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം എന്നും നിന്‍റെ റബ്ബ് വിധിസിരിക്കുന്നു അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്‍റെ അടുക്കല്‍വെച്ച് വാര്‍ദക്യംപ്രപ്പിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌ അവരോട് നീ മാന്യമായ വാക്ക് പറയുക (17:23) തന്‍റെ മാതാപിതാക്കളോട്‌നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിചിരിക്കുന്നു നിനക്ക്യാതൊരു അറിവും ഇല്ലാത്ത ഒന്നിനെ അവര്‍ എന്നോട് പന്കുചെര്‍ക്കാന്‍ അവര്‍ നിന്നോട് നിര്‍ബന്തപൂര്‍വം ആവശ്യപെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്...............(29:08) തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണം എന്ന് നാം മനുഷ്യനോട് അനുഷസിചിരിക്കുന്നു അവന്‍റെ മാതാവ് പ്രയാസപ്പെട്ട്കൊണ്ട് അവനെ ഗര്ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു അവന്റെ ഗര്‍ഭ കാലവും മുലകുടി നിര്തലുംകൂടി മുപ്പത്‌ മാസക്കാലം ആകുന്നു അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ ശക്തി പ്രാപിക്കുകയും നാല്പത് വയസ്സില്‍ എത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും എന്‍റെ രെക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിനു നന്ദി കാണിക്കുവാനും നീ തൃപ്തി പെടുന്ന സല്കര്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോതനനം നല്കേണമേ എന്‍റെ സന്തതികളില്‍ നീ എനക്ക് നന്മ യുണ്ടാക്കിതരികയും ചെയ്യേണമേ തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖെതിച്ചു മടങ്ങിയിരിക്കുന്നു തീര്‍ച്ചയായുംഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തില്‍ ആകുന്നു അത്തരക്കാരില്‍ നിന്നാകുന്നു അവന്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത് അവരുടെ ദുഷ്പ്രവര്ത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യും അവര്‍ സ്വര്‍ഗവകശികളുടെ കൂട്ടത്തില്‍ ആയിരിക്കും അവര്‍ക്ക്‌ നല്‍കപ്പെട്ടിരുന്ന
സത്യവക്തനമത്രെ അത്  ഒരാള്‍ തന്‍റെ മാതാപിതാക്കളോട് അവര്‍ പറഞ്ഞു ഛെ നിങ്ങള്ക്ക് കഷ്ടം ഞാന്‍ (മരണാനന്തരം) പുറത്ത് കൊണ്ടുവരപ്പെടും എന്ന് നിങ്ങള്‍ രണ്ടു പേരും എന്നോട് വാക്ദാനം ചെയ്യപ്പെടുകയാണോ ? എനിക്ക് മുബ് തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട് അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവിനോട് സഹായം തേടി കൊണ്ട് പറയുന്നു നിനക്ക് നാശം! നീ വിശ്വാസികൂ തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം ആകുന്നു അപ്പോള്‍ അവന്‍ പറയുന്നു ഇതൊക്കെ പൂരവികന്മാരുടെ കേട്ട് കഥകള്‍ മാത്രമാകുന്നു (46: 15-17)  

മുകളില്‍ കൊടുത്ത ആയത്തുകള്‍ തന്നെ ഈ വ്ഷയത്തിന്റെ ഗൌരവം വെക്തമാക്കുന്നുണ്ട് അത് വിശദീകരിച്ചു ഗൌരവം കുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
മാതാപിതാക്കളുടെ ചിലവുകള്‍ നല്‍കണം നബിയെ) അവര്‍ നിന്നോട് ചോദിക്കുന്നു അവരെന്താന്നു ചിലവഴിക്കേണ്ടത് എന്ന് നിങ്ങള്‍ നല്ലത് എന്ത് ചിലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്തുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണ് ചെയ്യേണ്ടത് (2:215)  അവര്‍ അല്ലാഹുവില്‍ പന്കുചെര്‍ത്താല്‍ അവരെ പിന്തുനക്കരുത് (28:33,31:15)  ഞാന്‍ മരിച്ചാല്‍ എന്‍റെ ഉത്തരവാദിത്തം തീര്‍ന്നു എങ്ങനെ എങ്കിലും ആയിക്കോട്ടെ എന്ന് വെക്കുവാന്‍ പറ്റില്ല പിന്നെയോ അവര്‍ക്ക് വേണ്ടി വസിയ്യത്ത് ചെയ്യണം നിങ്ങളില്‍ ആര്ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍ അയാള്‍ ധനം വിട്ട്പോവുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്തബന്തുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസിയത്ത്ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്തമായി കല്പിക്ക പെട്ടിരിക്കുന്നു സൂഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത് (2:180)  മറിച്ചൊരു വസിയ്യത്ത് നല്‍കുന്നവരെ കാണാറുണ്ട് എന്‍റെ സോത്തില്‍ നിന്നും മാതാപിതാക്കള്‍ എടുക്കരുത് അത് എന്‍റെ കുട്ടികള്‍ക്ക് കൊടുക്കണം എന്ന് നിങ്ങള്‍ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല ഈ മാതാപിതാക്കളുടെ അവസ്ഥ എന്താകുന്നു നിങ്ങള്‍ക്ക് ശേഷം ഒരുപക്ഷെ നിങ്ങള്‍ പറഞ്ഞേക്കാം അവര്‍ കഴിവുള്ളവരആകുന്നു എന്‍റെ കുട്ടികള്‍ അബലകളും ആ മാതാപിതാക്കളുടെ സ്വത്തില്‍ നിന്നും അവകാശം ഞാന്‍ മരണപ്പെട്ടതിനാല്‍ എനിക്കും കിട്ടുന്നില്ല എന്‍റെ കുട്ടികള്‍ക്കും! അപ്പോള്‍ സഹോദര ഇതേ ആയത്ത് തന്നെ അടുത്ത ബന്തുക്കള്‍ക്ക് വസിയത്ത് ചെയ്യാന്‍ പറഞ്ഞില്ലേ അതില്‍ താങ്കളുടെ കുട്ടികള്‍ പെടില്ലേ താങ്കള്‍ താങ്കളുടെ മാതാപിതാക്കളെ പരിഗണിച്ചാല്‍ തീര്‍ച്ചയായും അവര്‍ താങ്കളുടെ മക്കളെയും പരിഗണിക്കും മാത്രവുമല്ല ഈ വല്ലിപ്പാന്റെയും പിതൃസഹോടരന്മാരുടെയും ചുമതലയില്‍ ആകുന്നു ഈ
കുട്ടികളുടെ സംരക്ഷണം  അല്ലെങ്കില്‍ എല്ലാ സമ്പത്തിന്റെയും ഉടമസ്ഥന്‍ അള്ളാഹു ആകുന്നു അവന്റെ കല്പന താങ്കള്‍ അനുസരിച്ചാല്‍ അള്ളാഹു താങ്കളുടെ മക്കളെ കൈവെടിയില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു

പ്രവാചകന്‍ പറഞ്ഞു നിയും നിന്‍റെ സമ്പത്തും നിന്‍റെ പിതാവിനുള്ളതാകുന്നു എന്ന് പിന്നെ നാം എന്തിനു പിശുക്കണം പ്രയസപ്പെടനം നമ്മുടേതല്ല അവരുടേത് തന്നെ  അവരുടെ ഉമിനീരും കാഷ്ടവും മൂത്രവും കരച്ചിലും ചുമയും പെരുമാറ്റവും ഭുദ്ധിനഷ്ടപെട്ടതും താങ്കളെ അസോരസ്സ്യ പെടുത്തുന്നുണ്ടോ എന്നാല്‍ താങ്കള്‍ ചെരുതയിരുന്നപ്പോള്‍ അവര്‍ അതില്‍ കൂടുതല്‍ സഹിച്ചിരിക്കുന്നു  താങ്കള്‍ അവരുടെ ചികിത്സക്കും ചിലവിനും പ്രയാസ്സ്പെടുന്നുണ്ടോ എന്നാല്‍ അവര്‍ അതിനേക്കാള്‍ കൂടുതല്‍ പ്രയസ്സ്പെട്ടു എന്നുമാത്രമല്ല താങ്കളെ കാണാന്‍ അവര്‍ എത്ര സന്തോഷത്തോടെയാണ് വന്നിരുന്നത് അതെ സന്തോഷത്തോടെ താങ്കളും പോവൂ അവര്‍ക്കിഷ്ടപെട്ട വിഭവങ്ങളുമായി.  അവര്സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുക എന്നാലെ അവരുടെ സ്നേഹം നമുക്ക് കിട്ടു അവര്‍ക്ക് വേണ്ടി പ്രര്ത്തിക്കണം ഞങ്ങളുടെ രക്ഷിതാവേ വിജാരണ നിലവില്‍ വരുന്നദിവസംഎനിക്കും എന്‍റെ മാതാപിതാക്കല്കും സത്യവിശോസികള്‍ക്കും നീ പൊറുത്ത്തരേണമേ (14:41) എന്‍റെ രക്ഷിതാവേ ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവാരോട് നീ കരുണ കാണിക്കെണമേ (17:24)  എന്റെ രക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തില്‍ നന്ദി കാണിക്കുവാനും നീ ത്രിപ്തിപെടുന്ന സല്കര്മം ചെയ്യുവാനും എനിക്ക് നീ പ്രചോതനം നല്‍കേണമേ നിന്‍റെ കരുന്ന്യത്താല്‍ നിന്‍റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്പെടുത്തുകയും ചെയ്യേണമേ (27:19) എന്‍റെ രക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുവാനും നീ തൃപ്തിപെടുന്ന സല്കര്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോതനം നല്‍കേണമേ എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്മ യുണ്ടാക്കിതരെണമേ(46:15)  ഈ പ്രാര്‍ത്ഥനകള്‍ നമ്മെ പഠിപ്പിക്കുന്നത് മാതാപിതാക്കളോട് നന്മ ചെയ്യാന്‍ കഴിയണം എങ്കിലും മക്കളില്‍ നിന്നും നന്മ കിട്ടണം എങ്കിലും ഒരേ ഒരു പോംവഴി യന്നുള്ളത് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക തീര്‍ച്ചയായും നാം അശക്തര്‍ തന്നെ

അള്ളാഹു നമ്മെ വിജയിപ്പ്ക്കുമാരവട്ടെ  അള്ളാഹു ആകുന്നു എല്ലാം നന്നായി അറിയുന്നവന്‍